മോളിവുഡില്‍ മോഹന്‍ലാല്‍ താരരാജാവായി വിലസുമ്പോള്‍ അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന പ്രോജക്റ്റുകളും പ്രേക്ഷകരെ വിസ്മയിക്കുമെന്നു കരുതാം. ജോഷി ചിത്രം ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ചിത്രം, ഇപ്പോഴിതാ ഭദ്രന് ചിത്രവും മോഹന്‍ലാലിന്റെതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഭദ്രന് ചിത്രത്തില്‍ രമ്യാ കൃഷ്ണനും കോളിവുഡ് സൂപ്പര്‍ തരം ശരത് കുമാറും ഉണ്ടാകുമെന്നാണ് വിവരം.
എണ്‍പത് കാലഘട്ടങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച രമ്യാ കൃഷ്ണന്റെ മോളിവുഡിലേക്കുള്ള വരവാണ് ആരാധകര്‍ ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും ശരത് കുമാറും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്സ് ആയിരുന്നു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഭദ്രന് ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഉടയോന് ശേഷം ഭദ്രന് ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാസ് കഥാപാത്രം ആവേശം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Post Your Comments