ഗൗതം വാസുദേവ് മേനോൻ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് പാർവതി നായർ. എന്നെ അറിന്താൽ എന്ന ചിത്രം മികച്ച തുടക്കമാണ് താരത്തിനു നല്‍കിയത്. എന്നാല്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചത് ആകുമായിരുന്ന രണ്ട് ചിത്രങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ ദുഃഖത്തെക്കുറിച്ച് നടി പങ്കുവയ്ക്കുന്നു. തെലുങ്കിലെ സൂപ്പർ ഹിറ്റ് ആയി മാറിയ അർജുൻ റെഡ്ഢിയും തമിഴിലെ സൂപ്പർ ഹിറ്റ് ആയ അരുവിയും ആണ് ആ രണ്ട് ചിത്രങ്ങൾ.
സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ സ്ക്രിപ്റ്റുമായി സന്ദീപ് ആദ്യം സമീപിച്ചത് പാര്‍വതിയെ ആയിരുന്നു. എന്നാല്‍ അതിലെ ലിപ് ലോക് സീനും നായകനുമായി ഉള്ള ഇന്റിമേറ്റ് രംഗങ്ങളും അതിൽ നിന്നും പിന്മാറുവാൻ തന്നെ പ്രേരിപ്പിച്ചതായി പാർവതി പറയുന്നു. ചിത്രീകരണം പൂർത്തിയായി തീയറ്ററിൽ ചിത്രം കണ്ടപ്പോഴാണ് തനിക്ക് കുറ്റബോധം തോന്നിയത് എന്നും അതൊരു വലിയ നഷ്ടമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എന്നും പാർവതി വ്യക്തമാക്കി.ശാലിനി പാണ്ഡെ ആണ് പാർവതിയ്ക്ക് പകരം അർജുൻ റെഡ്ഢിയിൽ നായിക ആയത്.
ഏറെ പുതുമ നിറഞ്ഞ കാഴ്ചകളോടെ ഒരുങ്ങിയ തമിഴ് ചിത്രം ആയ അരുവിയിലും തനിക്ക് സംഭവിച്ചത് ഒരു വലിയ നഷ്ടം ആണെന്ന് തിരിച്ചറിയാൻ വൈകിയതായി പാർവതി കൂട്ടിച്ചേർത്തു. അരുവിയുടെ തിരക്കഥയുമായും ആ സിനിമയുടെ സംവിധായകൻ തന്നെ സമീപിച്ചിരുന്നു എന്നും എന്നാൽ ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയിൽ പറഞ്ഞിരുന്നത്. ആ കാരണം കൊണ്ടാണ് താൻ ആ ചിത്രം ഒഴിവാക്കിയത് എന്നും പാർവതി പറഞ്ഞു. അഥിതി ബാലൻ, ശ്വേതാ ശേഖർ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ചിത്രം ആണ് അരുവി. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അരുവിയിൽ സംവിധായകൻ പരിചയപ്പെടുത്തിയത്.
Post Your Comments