
നടിയും സംവിധായികയുമായ കീര്‍ത്തനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തമിഴ് നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളാണ് കീര്‍ത്തന. പ്രമുഖ എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും യുവസംവിധായകനുമായ അക്ഷയ് അകിനേനിയെയാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് എട്ടിന് ചെന്നൈ ലീല പാലസില്‍ വച്ച് വിവാഹം നടക്കും.
മണിരത്നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ (2002) എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയതാണ് കീര്‍ത്തന. ആ വര്‍ഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്കാരമടക്കം മറ്റനവധി അംഗീകാരങ്ങള്‍ കീര്‍ത്തന സ്വന്തമാക്കി.
Post Your Comments