
അക്ഷയ്കുമാര്‍ നായകനായി എത്തുന്ന പാഡ്മാന് എന്ന ചിത്രത്തിന് പാകിസ്ഥാനില്‍ വിലക്ക്. ചിത്രം സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ ചിത്രം കണ്ടു നോക്കാതെയാണ് പാകിസ്താന് ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നതും ശ്രദ്ധേയമാണ്.
സ്ത്രീകള്‍ക്ക് വിലകുറഞ്ഞ സാനിറ്ററി നാപ്കിന്നുകള്‍ നിര്‍മിച്ചു നല്കിയ വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മതത്തിനും സംസ്കാരത്തിനും എതിരായ വിഷയങ്ങളുള്ള സിനിമകള്‍ അനുവദിക്കാന്‍ കഴിയില്ല എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗം വിശദീകരിച്ചത്.
Post Your Comments