നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ സിപിഎം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ആന്റണി ലംഘിച്ചതായി ആരോപിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്പാടം നികത്താന്‍ ആന്റണി ശ്രമിച്ചു. ഇതിനെതിരെയാണ് സിപിഎം നേതാക്കള്‍ എത്തിയത്. മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കോടതി വിലക്ക് ലംഘിച്ച് സ്ഥലത്ത് ഇപ്പോഴും പണി തുടരുകയാണെന്നാണെന്നും അവര്‍ ആരോപിച്ചു.
പുത്തന്‍ മേക്ക് ഓവറില്‍ ആരാധകരെ ഞെട്ടിച്ച് നടി ലെന
ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാകളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.
ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം, വിവാഹമോചനം അനിവാര്യമായിരുന്നു; നടി രചന
ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ സ്ഥലത്ത് യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് മറികടന്ന് ഇപ്പോഴും സ്ഥലത്ത് പണികള്‍ നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Post Your Comments