വെള്ളിത്തിരയില്‍ എത്തുന്നവര്‍ ഭാഗ്യം കൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടും. എന്നാല്‍ ചിലര്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൊണ്ട് വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമാകും. തമിഴകത്ത് വളരെ പെട്ടന്ന് തന്നെ ഹിറ്റായ ഒരു നടിയാണ് ശ്രീദിവ്യ. വരുത്തപ്പടാത വാലിഭര് സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ശ്രീദിവ്യയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ നടിയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര നല്ലതല്ലയെന്നു മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
മൂന്നാം വയസ്സില്‍ ബാലതാരമായിട്ടാണ് ശ്രീദിവ്യ സിനിമാ ലോകത്ത് എത്തിയത്. ഹനുമാന് ജംഗ്ഷന് എന്ന ചിത്രത്തിലൂടെ 2000 ല്‍ തുടക്കം കുറിച്ചു. പിന്നീട് യുവരാജ്, വീട് എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.മന്‍സാര എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു തുടങ്ങി. ബസ് സ്റ്റോപ്പാണ് മറ്റൊരു തെലുങ്ക് ചിത്രം. തെലുങ്ക് സിനിമാ ലോകത്ത് വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴില്‍ തിളങ്ങാന്‍ സാധിച്ചു. എന്നാല്‍ പുതിയ നായികമാര്‍ എത്തിയതോടെ ശ്രീദിവ്യയുടെ മാര്‍ക്കറ്റ് ഇടിഞ്ഞുവെന്നും താരം വീണ്ടും തെലുങ്കിലെയ്ക്ക് മടങ്ങുകയാണെന്നും റിപ്പോര്‍ട്ട്. ത ജീവ, വെള്ളക്കാര ദുരൈ, കാക്കി സട്ടൈ, ഏട്ടി, ബാംഗ്ലൂര്‍ ഡെയ്സ്, പെന്‍സില്‍, മരുത്, കശ്മോര തുടങ്ങിയവയാണ് ശ്രീദിവ്യ നായികയായെത്തിയ തമിഴ് ചിത്രങ്ങള്‍.
Post Your Comments