CinemaGeneralLatest NewsNEWSTollywoodWOODs

ട്രോളര്‍മാര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി സാമന്ത

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമാണ്. മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ചെയ്ത ഒരു ഫോട്ടോയുടെ പേരില്‍ താരം വിമര്‍ശിക്കപ്പെടുകയാണ്. ബിക്കിനിയിട്ട ഒരു ഫോട്ടോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

”സാമന്തയുടെ വ്യക്തിജീവിതത്തില്‍ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്പരപ്പിച്ചു” എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ താരത്തെ അനുകൂലിച്ചും നിരവധി ആരാധകര്‍ രംഗത്ത് എത്തി. ആരാധകരുടെ തമ്മിലടി കണ്ട സാമന്ത ട്രോളന്മാര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയായി ”മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത” എന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button