1990-കളില്‍ വൻ വിജയം നേടിയ തമിഴ് ചിത്രമാണ് പുരിയാത പുതിർ. സംവിധായകൻ കെ എസ് രവികുമാറിന്റെ ആദ്യ ചിത്രം. നായകൻ റഹ്മാൻ, പ്രതിനായകൻ രഘുവരൻ, നായിക രേഖ, വളരെ മുഖ്യമായ റോളിൽ ശരത് കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിൽ നടി സിത്താരയുമുണ്ടായിരുന്നു.
വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ആ ചിത്രം ചിത്രം കോടികൾ ലാഭമുണ്ടാക്കി. അതോടെ ചിത്രത്തിന്റെ മലയാളം പതിപ്പ് ഒരുക്കാന്‍ സംവിധായകൻ ജീ എസ് വിജയൻ തീരുമാനിച്ചു. ചിത്രത്തിനു ചോദ്യം എന്ന് പേരുമിട്ടു. നായകനായി റഹ്മാൻ തന്നെ, രഘുവരന്റെ റോളിൽ ക്യാപ്റ്റൻ രാജുവും നായികയായി രൂപിണിയും. ശരത് കുമാർ ചെയ്ത ക്യാരക്ടർ ചെയ്യാൻ മോഹൻലാലിനെ സമീപിച്ചു. ചോദ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
താന്‍ അറിയാതെ ഷൂട്ട് ചെയ്ത രംഗം കണ്ട് ഡബ്ബിംഗ് സമയത്ത് ദേഷ്യപ്പെട്ട് നടി;
എന്നാൽ ചോദ്യത്തിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ മോഹൻലാലിന് തന്റെ ക്യാരറ്ററിന്റെ പ്രാധ്യാനത്തിൽ സംശയം തോന്നി. പിന്നീട് സംവിധായകനുമായി ആലോചിച്ചപ്പോൾ ഈ ചിത്രം ഉപേക്ഷിക്കുന്നത് നല്ലതെന്നു ലാലിന് തോന്നി, അങ്ങനെ ആ ചിത്രത്തിൽ നിന്നും ലാൽ പിൻവാങ്ങി. മോഹൻലാലിൻറെ സാന്നിധ്യമായിരുന്നു ആ ചിത്രത്തിന് മാർക്കറ്റ് നേടിക്കൊടുത്തത്, പക്ഷെ ലാൽ ആ ചിത്രം ഉപേക്ഷിച്ചതോടെ സിനിമയും പ്രതിസന്ധിയിലായി. ചിത്രീകരണം പകുതിവഴിയില്‍ എത്തിയ ആ ചിത്രം അതോടെ ഉപേക്ഷിക്കപ്പെട്ടു.
Post Your Comments