
‘ആദി’ ബോക്സോഫീസില്‍ അത്ഭുതം രചിക്കുമ്പോള്‍ നാട് ചുറ്റുകയാണ് ചിത്രത്തിലെ സൂപ്പര്‍ താരം പ്രണവ് മോഹന്‍ലാല്‍. ഒരു കൂട്ടം മലയാളി ആരാധകരാണ് താരത്തെ ഇപ്പോള്‍ ഋഷികേശില്‍ വച്ച് കണ്ടെത്തിരിയിക്കുന്നത്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവ് മോഹന്‍ലാലിനെ പോലെ ഒരു മനുഷ്യന്‍ ലോക സിനിമയില്‍ തന്നെ അപൂര്‍വമായിരിക്കും. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഈ സൂപ്പര്‍ ഹിറ്റ് നായകന്‍ ഒരു മീഡിയകള്‍ക്കും പിടി കൊടുക്കാതെയാണ് ഹിമാലയത്തിലേക്ക് പറന്നത്. ഇപ്പോള്‍ ഋഷികേശിലെത്തിയിരിക്കുന്ന താരത്തെ കുറച്ചു യുവാക്കളാണ് സോഷ്യല്‍ മീഡിയയുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments