മലയാളത്തിലെ യുവ നിരയിലെ ശ്രദ്ധേയനായ താരം ദുല്‍ഖര്‍ സല്മാന് മഹത്തരമായ കുറച്ചു നല്ല നിമിഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചു. ഓസ്റ്റിയോജനിസിസ് എന്ന രോഗാവസ്ഥ കാരണം ജീവിതം വീല്‍ച്ചെയറിലായ ധന്യയെക്കുറിച്ചാണ് ദുല്‍ഖറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. രോഗബാധിരയായ അനേകം പേര്‍ക്ക് അമൃതവര്‍ഷിണി എന്ന സംഘടനയിലൂടെ ആശ്രയം നല്കുന്ന ധന്യയ്ക്ക് ദുല്‍ഖര്‍ സല്മാന് എല്ലാവിധ ആശംസകളും അറിയിച്ചു, താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പോസിറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യയെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
Post Your Comments