
ടോളിവുഡ് യുവ നിരയിലെ ശ്രദ്ധേയായ നടിയാണ് രശ്മി ഗൗതം. തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവ കഥ വിവരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം രശ്മിയുടെ സുഹൃത്തായ അനസൂയക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ സാഹചര്യത്തിലായിരുന്നു രശ്മിയുടെ തുറന്നു പറച്ചില്‍. സെല്‍ഫി എടുക്കാനായി വന്ന പത്ത് വയസ്സ്കാരന്റെ മൊബൈല്‍ തറയില്‍ എറിഞ്ഞെന്നും താരം രോഷത്തോടെ പ്രതികരിച്ചെന്നുമായിരുന്നു വാര്‍ത്ത. പയ്യന്റെ അമ്മ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.
രശ്മി ഗൗതം പറയുന്ന മറ്റൊരു സംഭവം ഇങ്ങനെ
“ഒരിക്കല്‍ നാല് പേര്‍ ബൈക്കില്‍ എന്നെ പിന്തുടര്‍ന്നു. ബൈക്കിലെത്തിയ സംഘത്തിന്റെ ആവശ്യം സെല്‍ഫി എടുക്കണമെന്നായിരുന്നു സെല്‍ഫി എടുക്കാന്‍ സമ്മതിച്ചാല്‍ പോകാന്‍ അനുവദിക്കാം എന്നവര്‍ പറഞ്ഞു. ഭീഷണിയുടെ സ്വരമായിരുന്നു അവര്‍ക്ക്. എന്തോ ഭാഗ്യത്തിന് ആ വഴി രണ്ടു പോലീസുകാര്‍ വന്നു. അവര്‍ എത്തിയതോടെ സംഗതി ശാന്തമായി, എന്‍റെ പിന്നാലെ എത്തിയ കുട്ടികള്‍ പക്വതയില്ലാത്തവരായതിനാല്‍ ഞാന്‍ കേസ് എടുക്കണ്ട എന്ന് പറഞ്ഞു വെറുതെ വിട്ടു. അനസൂയ ഒരു കൊച്ചു കുട്ടിയോട് ഒരിക്കലും അങ്ങനെ പെരുമാറില്ല. അവളും ഒരമ്മയാണ് രശ്മി ഒരു തമിഴ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments