CinemaGeneralIndian CinemaMollywoodNEWSWOODs

നിവിന്‍ പോളി വിവാദത്തില്‍ മറുപടിയുമായി രൂപേഷ്

 

നിവിന്‍ പോളിയുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടനും സംവിധായകനുമായ രൂപേഷ് പോള്‍. നിവിന്‍ നായകനായി എത്തിയ റിച്ചിയെ വിമര്‍ശിച്ചതുമുതല്‍ രൂപേഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. പിന്നീട് നിവിനെ വിമര്‍ശിച്ചത് ചിത്രത്തിന് ഡേറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രൂപേഷ്.

രൂപേഷിന്റെ വാക്കുകള്‍ ഇങ്ങനെ –‘വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. പുള്ളിക്കത് ഇഷ്ടമായി. തിരക്കഥയാക്കി കൊണ്ടുവരാന്‍ പറഞ്ഞു. തിരക്കഥ വായിച്ചപ്പോള്‍ വിനീതിന് ഇഷ്ടമായില്ല. അതിനാല്‍ സിനിമ ചെയ്യുന്നില്ലെന്നു തുറന്നു പറഞ്ഞു. ഞാനത് ബഹുമാനിക്കുന്നു. ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. ടൊവിനോ തോമസ് എന്റെ അസോഷ്യേറ്റായിരുന്നു, സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അദ്ദേഹത്തോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ലെന്നു പറഞ്ഞു. അതിനേയും ഞാന്‍ ബഹുമാനിക്കുന്നു. ‘പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ ആർക്കുമറിയാത്തൊരു കാര്യമുണ്ട്. നിവിൻ പോളിയോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. നിവിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. തിരക്കഥയെഴുതി കൊണ്ടുവരാന്‍ പറഞ്ഞു. പക്ഷെ എഴുതിത്തുടങ്ങിയപ്പോള്‍ എനിക്കത് ഇഷ്ടമായില്ല. അതുകൊണ്ട് ഞാനാണത് വേണ്ടെന്നു വച്ചത്. നിവിന്‍ ഒന്നും ചെയ്തിട്ടില്ല’.

 

shortlink

Related Articles

Post Your Comments


Back to top button