കുഞ്ചാക്കോ ബോബന് ചിത്രം ശിക്കാരി ശംഭുവിനെതിരെ പരാതിയുമായി അമര്‍ ചിത്രകഥ പബ്ലിക്കേഷന്‍. ചിത്രത്തിന് അനുവാദമില്ലാതെ ‘ശിക്കാരി ശംഭു’ എന്ന പേര് നല്‍കിയെന്ന പബ്ലിക്കേഷന്റെ പരാതി ഒടുവില്‍ ഒത്തുതീര്പ്പിലെയ്ക്ക്. 10 ലക്ഷം രൂപ നല്കി പരാതി തീര്‍പ്പാക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചു.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേന്സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണ് ശിക്കിരി ശംഭു. സിനിമയില്‍ ഈ പേര് ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ അനുമതി നല്കാന് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം റിലീസ് ചെയ്തതെന്നും പബ്ലിക്കേഷന്‍ ആരോപിച്ചു.
ഒത്തുതീര്‍പ്പില്‍ പബ്ലിക്കേഷന്‍ മുന്നോട്ടുവെച്ച ശിക്കാരി ശംഭു എന്ന പേരില്‍ സിനിമ ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളിലേക്ക് ഇറക്കരുതെന്ന വ്യവസ്ഥയും ചിത്രത്തിന്റെ നിര്‍മാതാക്കളായ ഏയ്ഞ്ചല്‍ മരിയ സിനിമ നിര്‍മ്മാണ കമ്ബനി അംഗീകരിച്ചു.
Post Your Comments