
സോഷ്യല്‍ മീഡിയകളില്‍ സാമൂഹിക പ്രസക്തമായ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ള ജയസൂര്യയുടെ പുതിയ എഫ്ബി പോസ്റ്റ് ഏറെ വ്യത്യസ്തമാണ്. ജോസഫ് അന്നം കുട്ടി ജോസ് എന്ന റേഡിയോ ജോക്കിയോടുള്ള ആരാധന വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയതാരം. ഫേസ്ബുക്കിലെ കുറേ നല്ല നവ ചിന്തകളുള്ള വിഡിയോയിലൂടെയാണ് ഇദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചതെന്ന് ജയസൂര്യ പറയുന്നു. ജോസഫ് അന്നം കുട്ടി ജോസ് എന്ന പേര് താന്‍ ഒരു സിനിമയ്ക്ക് ഇടാന്‍ വേണ്ടി മോഷ്ടിച്ച് കഴിഞ്ഞുവെന്നും ജയസൂര്യ വ്യക്തമാക്കുന്നു.
ഒരു R J യോട് ആദ്യമായിട്ട് ഒരു ആരാധന തോന്നീട്ടുണ്ടെങ്കിൽ അത് ഈ വ്യക്തിയോടാണ്…joseph annam kutty jose (ഈ പേര് ഞാൻ മോഷ്ടിച്ച് വെച്ചിട്ടുണ്ട് ഒരു പടത്തിലിടാൻ) F B യിലെ കുറേ നല്ല നവ ചിന്തകളുള്ള വിഡിയോയിലൂടെയാണ് ഇദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചത്… ഇന്ന് Radio mirchi…യിലെ interview- ന് പോയപ്പോഴാണ്
ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത്.. ഞാൻ വല്ല്യ fan ആണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് വിശ്വാസമായില്ല… കൂടെ നിന്ന് ഞാൻ ഒരു ഫോട്ടോയും എടുത്തു …ഇപ്പോ ശരിക്കും വിശ്വാസമായി കാണും എന്ന് കരുതുന്നു…
Post Your Comments