
ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിന്റെയും ശ്രദ്ധേയ സാന്നിധ്യമാണ് നടി പ്രിയങ്ക ചോപ്ര. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അമേരിക്കയിലെ ആരെയെങ്കിലുമായി പ്രണയമുണ്ടായിരുന്നോ? എന്ന ചോദ്യത്തിന് എസ് എന്ന മറുപടി നല്‍കുകയായിരുന്നു ബോളിവുഡ് സുന്ദരി, എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ ആരുമായിരുന്നില്ല അതെന്നും പ്രിയങ്ക വെളിപ്പെടുത്തി.
“ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. പക്ഷേ, ഈ അടുത്തകാലത്ത് വരെ അങ്ങനെയല്ലായിരുന്നു. ഞാന്‍ ഒരു സന്യാസിനിയാണോ” എന്ന് താങ്കള്‍ കരുതിയോ എന്നും പ്രിയങ്ക അവതാരകനോട് ചോദിച്ചു. ഫിലിം ഫെയറിന്റെ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
Post Your Comments