സല്‍മാന്‍ഖാന്റെ ഒരു ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ‘മുശ്ചേ ലഡ്കി മില്‍ഗയാ…’ തനിക്കും പെണ്ണിനെ കിട്ടി എനാണ് സല്മാന് പോസ്റ്റില്‍ പറയുന്നത്. അതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ സന്തോഷത്തിലായി. തന്റെ സ്വപ്നത്തിലുള്ളതുപോലുള്ള പെണ്ണിനെക്കിട്ടിഎന്നും താരം ഉടന്‍ വിവാഹിതനാകുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തി.
താരത്തിന്റെ സഹോദരന് ആശുഷ് ശര്‍മയുടെ ആദ്യ ചിത്രമായ ലൗരാത്രിയെക്കുറിച്ചുള്ള പോസ്റ്റായിരുന്നു ഇത്. ആയുഷിന്റെ നായികയാവാന്‍ വറിന ഹുസൈന് കരാറില്‍ ഒപ്പുവെച്ചതാണ് എനിക്ക് പെണ്ണിനെക്കിട്ടിയെന്ന് ട്വീറ്റാന്‍ കാരണമായത്. എന്നാല്‍ ഇതൊന്നും അറിയാതെ പെണ്ണിനെ കണ്ടെത്തിയതില്‍ സല്‍മാനെ അഭിനന്ദിച്ച് ആരാധകര്‍ക്കൊപ്പം ഡ്യുറെക്സ് ബ്രാന്‍ഡ് കോണ്ടം കമ്പനിയും ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments