മത സ്പര്‍ധ ആരോപിച്ച് മഞ്ജുവാര്യര്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഉചിതമായി തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു ആവശ്യം. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മത സ്പര്‍ധയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയില്‍ എതിര്‍ കക്ഷികളായ സംവിധായകന്‍ കമല്‍ നിര്‍മാതാവ് എന്നിവര്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments