നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി ഇതുവരെയും വിവാഹം ചെയ്തിട്ടില്ല എന്നുള്ളത് പ്രേക്ഷകര്‍ക്ക് അറിവുള്ള കാര്യമാണ്, എന്നാല്‍ താന്‍ വിവാഹിതയാകത്തതിന്റെ കാരണം ലക്ഷ്മി ഗോപാല സ്വാമി തന്നെ വ്യക്തമാകുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
ഞാന്‍ വളരെ അധികം തിരക്കിലായത് കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കൊന്നും സമയമില്ലെന്നാണ് മലയാളത്തിന്റെ പ്രിയനടിയുടെ തുറന്നു പറച്ചില്‍. “എന്നിലെ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.
ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍. അങ്ങനെയൊരാള്‍ ചിലപ്പോള്‍ വന്നിരിയ്ക്കും, എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതാവും.ഇപ്പോള്‍ ഞാന്‍ കരുതുന്നത് അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്നാണ്”.– ലക്ഷ്മി ഗോപാല സ്വാമി വ്യക്തമാക്കി.
Post Your Comments