കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന ഇന്നത്തെ ആളുകൾ മൊബൈൽ ഫോണും ലാപ്‌ടോപ്പിലും സ്വന്തം ലോകം തീർത്ത് ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ഒന്ന് സൈൻ ഔട്ട് ചെയ്താൽ തീരാത്ത എത്ര ബന്ധങ്ങളുണ്ട് നിങ്ങൾക്ക് എന്ന് ?
വിർച്വൽ ലോകത്തെ ആത്മാർത്ഥതയില്ലാത്ത സൗഹൃദത്തിൽ നിന്നും നമ്മൾ സൈൻ ഔട്ട് ചെയ്യേണ്ട സമയമായി സൈബർ ലോകത്തിന്റെ ബഹളത്തിൽ നിന്നിറങ്ങി കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും കൂടുതൽ നേരം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന, സമകാലിക പ്രസക്തിയുള്ള ഒരു ഷോർട് ഫിലിം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ ഇല്യാസ് അലിയാണ്. സൈൻ ഔട്ടിന്റെ ആശയം റിസ്‌വാൻ റിച്ചുവിന്റെതാണ്. അരുൺരാജ് പ്രസന്ന ചന്ദ്രൻ നിർമ്മിച്ച ഈ ഷോർട് ഫിലിം വിർച്വൽ ലോകത്ത് മാത്രം ഒതുങ്ങിക്കൂടുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നു
Post Your Comments