വിവാഹമോചനം നേടിയ നടിമാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്നതാണ് സിനിമാ മേഖലയില്‍ നിന്ന് കാണാന്‍ കഴിയുന്നത്. എന്നാല്‍ വിവാഹ മോചനത്തിനു അവസരം കൊടുക്കാതെ നടി ശ്രിന്ധ ഭര്‍ത്താവുമായുള്ള പിണക്കം അവസാനിപ്പിച്ച് പഴയ ജീവിതത്തിലേക്ക് തിരികെ മടങ്ങുകയാണ്. അര്‍ഷാബുമായുള്ള ശ്രിന്ധയുടെ വിവാഹ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങളാല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. മകന്‍ അര്‍ഹാന്‍ ജനിച്ച് അധികം വൈകാതെ തന്നെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു താരം. ഭാര്‍ത്താവുമായി വിവാഹമോചനം നേടിയിട്ടില്ലെന്നും പിണക്കം അവസാനിപ്പിച്ച് എപ്പോള്‍ വേണമെങ്കിലും വിവാഹജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ഒരു അഭിമുഖ പരിപാടിക്കിടെ ശ്രിന്ധ വ്യക്തമാക്കിയിരുന്നു.
Post Your Comments