നടിമാരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ പിന്തുടരാറുണ്ട്. എന്നാൽ സിൽവർ താരങ്ങൾക്ക് ശല്യവുമാകാറുണ്ട്. അത്തരത്തിൽ തനിക്ക് നിരന്തരം ശല്യമായി മാറിയ ഒരു വ്യക്തിയ്ക്ക് നടി മീരാ വാസുദേവ് നൽകിയത് കിടിലൻ പണി. ഫെയ്‌സ്ബുക്കില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും നിരന്തരമായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്ത വിമല്‍ കുമാര്‍ എന്ന ആളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് മീര ഫെയ്‌സ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചു.
ഒരിക്കൽ ആരാധകരുടെ പ്രിയതാരം; വില്ലനായത് കാറപകടം, ശരീരം പാതി തളർന്ന നടി അനുവിന്റെ ഇപ്പോഴത്തെ ജീവിതം
നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവെയ്കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ലെന്ന് മീര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങളുടെ കുടുംബത്തിനും ഇഷ്ടമുള്ളവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുവെന്നും ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര പറഞ്ഞു.
Post Your Comments