സിനിമാ ലോകത്ത് നിന്നും വീണ്ടുമൊരു കല്യാണം വാർത്തകൂടി. നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളും നടിയും സഹസംവിധായികയുമായ കീർത്തന വിവാഹിതയാകുന്നു. കീര്‍ത്തനയുടെ വിവാഹം വരുന്ന മാര്‍ച്ച് 8, വനിതാ ദിനത്തില്‍ നടക്കും. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് വിവാഹം.
2002 ല്‍ പുറത്തിറങ്ങിയ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ഒരേ ഒരു ചിത്രത്തില്‍ മാത്രമേ കീര്‍ത്തന അഭിനയിച്ചിട്ടുള്ളൂ. ശ്രീലങ്കന്‍ വംശജയ്ക്ക് ജനിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തന നേടി.
കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിന് ശേഷം പഠനത്തിരക്കിലേക്ക് പോയ കീര്‍ത്തനയെ രണ്ട് തവണ മണിരത്‌നം നായികയായി വിളിച്ചിരുന്നു. എന്നാല്‍ കീര്‍ത്തന അഭിനയിക്കാന്‍ തയ്യാറായില്ല. എനിക്ക് മറ്റൊരു മണിരത്‌നം ആകാനാണ് ആഗ്രഹം എന്ന് പറഞ്ഞാണ് കീര്‍ത്തന നായികാ വേഷങ്ങള്‍ നിരസിച്ചത്. മണിരത്‌നത്തിന്റെ സഹ സംവിധായികയായി കാട്ര് വെളിയിടൈ എന്ന ചിത്രത്തില്‍ കീര്‍ത്തന പ്രവൃത്തിച്ചിരുന്നു
Post Your Comments