
വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ക്യാമറമാനാണ് വേണു, ഭരതന് പത്മരാജന് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വേണു സംവിധായകനെന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയനാണ്. എം.ടി യുടെ രചനയില്‍ പുറത്തിറങ്ങിയ ദയ ആയിരുന്നു വേണു ആദ്യമായി സംവിധാനം ചെയ്തത്.
‘മാടമ്പി’ എന്ന ബി ഉണ്ണികൃഷ്ണന് ചിത്രത്തില്‍ നിന്ന് അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വേണു തന്റെ ജോലി പൂര്‍ത്തിയാക്കാതെ പിന്മാറിയിരുന്നു.
ഒരു ക്യാമറമാന് സാധ്യമാകാത്ത കാര്യങ്ങളാണ് ബി ഉണ്ണികൃഷ്ണന് തന്നോട് ആവശ്യപ്പെട്ടതെന്നും അതിനാലാണ് ചിത്രത്തിന്റ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വേണു വ്യക്തമാക്കി. ഒരു സംവിധായകന്റെ ആവശ്യാനുസരണം തന്നെയാകണം ക്യാമറമാന് വര്‍ക്ക് ചെയ്യേണ്ടത് പക്ഷെ ഒരു ക്യാമറമാന് സാധ്യമാകാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്റെ പ്രതിഷേധം അറിയിച്ചതെന്നും വേണു പറയുന്നു.
ഭരതന് സംവിധാനം ചെയ്ത ‘കേളി’ എന്ന സിനിമയിലും സമാനമായ സംഭവമുണ്ടായിരുന്നു പക്ഷെ അത് അഭിപ്രായ ഭിന്നതയുടെ പേരിലല്ല പിന്മാറിയതെന്നും സാമ്പത്തിക പ്രശ്നമായിരുന്നു കാരണമെന്നും അഭിമുഖത്തിനിടെ വേണു വിശദീകരിച്ചു.
Post Your Comments