‘ആദി’യിലൂടെ പ്രണവ് മോഹന്‍ലാല്‍ വിസ്മയപ്പെടുത്തുമ്പോള്‍ മറ്റൊരു താരപുത്രന്റെ നായക അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം, നടന് ജയറാമിന്റെ മകന് കാളിദാസ് തമിഴ് സിനിമാ ലോകത്ത് ചുവടുവെച്ചെങ്കിലും മലയാളത്തില്‍ ആരംഭം കുറിച്ചിട്ടില്ല., ചിത്രീകരണം പൂര്‍ത്തിയായ എബ്രിഡ് ഷൈന്‍ ചിത്രം പൂമരം റിലീസിനെത്തുന്നതോടെ കാളിദാസ് ജയറാം മലയാളികളുടെ മനസ്സിലിടം നേടും. ചിത്രീകരണം തുടങ്ങിയിട്ട് ഏകദേശം ഒന്നരവര്ഷമാകുന്ന പൂമരത്തിനു വേണ്ടി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ജയറാം. ഒരു മാധ്യമത്തിനോട് സംസാരിക്കവേയായിരുന്നു ജയറാമിന്റെ പ്രതികരണം. കണ്ണന് എല്ലാം സിനിമയാണെന്നും ‘കൊച്ചു കൊച്ചു സന്തോഷങ്ങ’ളില്‍ അഭിനയിക്കണമെന്ന് അവന് തന്നെ സത്യന് അന്തിക്കടിനോട് നേരിട്ട് പറഞ്ഞതാണെന്നും താന്‍ ആ വിഷയത്തില്‍ ഇടപ്പെട്ടിരുന്നില്ലെന്നും ജയറാം വ്യക്തമാക്കി.
Post Your Comments