‘ആദി’യിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവിനെ പ്രശംസിച്ച് ബാലചന്ദ്ര മേനോന്‍. പ്രണവിന്റെ ബാല്യകാലത്തെ അനുഭവ കഥയാണ് മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു…
നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ “തായ്‌ക്കു ഒരു താലാട്ട്” എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു “പൈങ്കിളി കഥയുടെ” തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിൻറെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു…
അതെ…
പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ” ആദി ” പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു …
അഭിനന്ദനങ്ങൾ!
പ്രണവിനും മോഹൻലാലിനും ജിത്തുജോസഫിനും…
Post Your Comments