തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത താരം പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തന വിവാഹിതയാകുന്നു. ചെന്നൈ ലീല പാലസില്‍ മാര്‍ച്ച് എട്ടിന് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് സാക്ഷിയാകാന്‍ കമല്‍ ഹാസന്, രജനികാന്ത് തുടങ്ങിയവരെ പാര്ത്ഥിപന് ക്ഷണിച്ചു കഴിഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. വരന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
മണിരത്നം സംവിധാനം ചെയ്ത കണ്ണത്തില്‍ മുത്തമിട്ടാല്‍ (2002) എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയതാണ് കീര്‍ത്തന. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കീര്‍ത്തന ചിത്രത്തില്‍ കാഴ്ച വച്ചത്. ആ വര്‍ഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മറ്റനവധി പുരസ്കാരങ്ങളും കീര്‍ത്തന സ്വന്തമാക്കി.
1992 ലാണ് പാര്‍ത്ഥിപനും സീതയ്ക്കും കീര്‍ത്തന ജനിക്കുന്നത്. 2001 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കീര്ത്തനയടക്കം മൂന്ന് പെണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.
Post Your Comments