മലയാളത്തിലെ താരജാഡയില്ലാത്ത ഒരു നായികയാണ് അനുശ്രീ.ഒരേ സമയം നായികയായും അതേപോലെ സൈഡ് റോളുകളും അനുശ്രീ ഏറ്റെടുക്കാറുണ്ട്.പ്രണവ് മോഹൻലാൽ നായകനായ ആദിയിൽ അനുശ്രീ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളത് താരത്തിന് ഏറെ സന്തോഷം ഉണ്ടാക്കി.
ചെറിയ റോൾ എങ്കിലും ശക്തമായ കഥാപാത്രമായിരുന്നു ആദിയിൽ അനുശ്രീക്ക് ലഭിച്ചത്. പ്രണവിനെയാണ് ചിത്രത്തിൽ ആളുകൾ ശ്രദ്ധിക്കുകയെന്നാണ് സംവിധായകൻ ജീത്തു ജോസഫ് അനുശ്രീയും കരുതിയത് എന്നാൽ അനുശ്രീയുടെ കഥാപാത്രത്തിന് നിരവധി ആളുകൾ പ്രശംസയുമായി എത്തി.തന്റെ ജീവിതാനുഭവങ്ങളാൽ ധീരയായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.ചെറിയ കഥപാത്രങ്ങളെങ്കിലും നല്ല കഥയും ശക്തമായ കഥപാത്രവുമാണെങ്കിൽ അത് ചെയ്യാൻ തനിക്ക് യാതൊരു മടിയുമില്ലെന്നു താരം പറഞ്ഞു.
അനുശ്രീയുടെ പുതിയ ചിത്രം ‘ഓട്ടോറിക്ഷ’യിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.മാർച്ചിൽ ചിത്രം പുറത്തിറങ്ങും.രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയാണ് അനുശ്രീ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
അനുശ്രീക്ക് നടിമാരില്‍ ഉര്‍വശിയെയാണ് ഏറെ ഇഷ്ടം.പലരും പഴയ സിനിമകളിലെ ഉര്‍വശിയുടെ കഥാപാത്രങ്ങളോട് അനുശ്രീയെ താരതമ്യപ്പെടുത്താറുമുണ്ട്.കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതലിഷ്ടമെന്നും താരം പറഞ്ഞു.
Post Your Comments