
നിരവധി സിനിമകളിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു മോഹന്‍ലാല്‍- ഇന്നസെന്റ് ടീം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇരുവരുടെയും സൗഹൃദം ദൃഡമാണ്, അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഇവരുടെ സ്നേഹ ബന്ധത്തിന്റെ പ്രധാന രഹസ്യം, അത്കൊണ്ട് തന്നെയാണ് ‘ലാല്‍ സലാം’ ഷോയില്‍ അതിഥിയായി എത്തിയ ഇന്നസെന്റ് മോഹന്‍ലാലിനോട് മടി കൂടാതെ അങ്ങനെയൊരു ചോദ്യം നര്‍മ ശൈലിയില്‍ ചോദിച്ചത്, “താങ്കള്‍ക്ക് ഇപ്പോള്‍ സിനിമ ഒന്നും ഇല്ലേ?, എപ്പോഴും ഇവിടെ തന്നെയുണ്ടല്ലോ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യം”. ‘സര്‍വ്വകലാശാല’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കൊപ്പം നിന്ന ആരധകക്കൂട്ടം, മോഹന്‍ലാല്‍ വന്നപ്പോള്‍ അദ്ദേഹത്തിനടുത്തേക്ക് പോയ രസകരമായ അനുഭവവും ഇന്നസെന്റ് പ്രോഗ്രാമിനിടെ പങ്കുവച്ചു.
Post Your Comments