റോഡരികിലെ അപകടങ്ങള്‍ കണ്ടാല്‍ പലരും തിരിഞ്ഞു നടക്കാറാണ് പതിവ്. അപകടം സംഭവിച്ച വ്യക്തിയെ ഹോസ്പ്പിറ്റലില്‍ എത്തിക്കാനുള്ള സന്മനസ്സ് പോലും പലരും കാണിക്കാറില്ല. കഴിഞ്ഞ ദിവസം കൊച്ചി പത്മ ജംഗ്ക്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ വ്യക്തിയുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. അപകടം സംഭവിച്ചയാളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ യുവക്കാള്‍ തയ്യാറാകാതിരുന്ന നിലപാടിനെ നടന് ജയസൂര്യ വിമര്‍ശിച്ചു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നമ്മള് ജീവിച്ചരിക്കുന്നതില് അര്‍ത്ഥമില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
“ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീ ദൈവമായി മാറുന്നു. പുരുഷ സമൂഹം അവര്‍ക്ക് മുന്നില്‍ തലക്കുനിയ്ക്കട്ടെ,
അപകടത്തില്‍പ്പെടുന്നവരെ നമ്മുടെ സ്വന്തമായി കരുതി ആശുപത്രിയില്‍ എത്തിക്കണം.” ഫേസ്ബുക്ക് ലൈവില്‍ ജയസൂര്യ തന്റെ അഭിപ്രായം വ്യക്തമാക്കി.
Post Your Comments