Latest NewsMollywood

ആറ് വര്‍ഷത്തെ വിജയ പരാജയങ്ങളെക്കുറിച്ച് ടൊവിനോ പറയുന്നു

ലയാളത്തിലെ യുവതാരം ടോവിനോ തോമസ് ചലച്ചിത്ര ലോകത്തെ തന്റെ ആറു വർഷത്തെക്കുറിച്ചു ആരാധകരോട് പങ്കുവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ടൊവിനോ ​സിനിമ ജീവതത്തിലെ വിജയ പരാജയങ്ങളെ കുറിച്ച്‌​ പറഞ്ഞത്.

ഇതേ ദിവസമാണ് ആറ്​ വര്‍ഷങ്ങള്‍ക്ക്​ മു​മ്പ് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ പാട്ട്​ രംഗത്തില്‍ അഭിനയിച്ച്‌​ സിനിമ ജീവിതത്തിന്​ തുടക്കം കുറിക്കുന്നതെന്നും, ആറ്​ വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്​ചയും സുഖവും ദു:ഖവും ഉണ്ടായിട്ടുണ്ടെന്നും ​ടൊവിനോ പറഞ്ഞു.

എന്നിലും, എന്റെ അഭിനയത്തിലും പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക്​ പ്രചോദനമായിട്ടുണ്ട്​. സിനിമ മേഖലയിലെ പലരും എന്നെ സഹായിച്ചിട്ടുണ്ട്​. പ്രഗല്‍ഭരായ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്​ധര്‍, അഭിനേതാക്കാള്‍ എന്നിവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത്​ ഭാഗ്യമാണ്​. സിനിമ ആസ്വാദകരുടെ ​സ്​നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും, നിങ്ങള്‍ക്കായി നല്ല സിനിമകള്‍ നല്‍കാന്‍ ഞാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button