
ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് പതിനൊന്നാം സീസണിലെ വിജയി ശിൽപ ഷിൻഡെയുടെ പാർട്ടി ആഘോഷ വീഡിയോയ്ക്ക് എതിരെ സഹോദരൻ അഷുതോഷ് ഷിൻഡെ രംഗത്ത്.
ടെലിവിഷൻ രംഗത്ത് പ്രശസ്ത താരമായ ശിൽപയുടെ പാർട്ടിക്കിടയിലുള്ള മദ്യപാനവും നൃത്തവുമൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.ഡ്രിങ്കിങ് ആൻഡ് ഡാൻസിങ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.വീഡിയോ വളരെ വേഗം വൈറലായതോടെ ക്യാപ്ഷൻ മാറ്റണമെന്നും ഇതുകൊണ്ടാണ് സഹോദരിയെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തുന്നതെന്നും സഹോദരൻ അറിയിച്ചു.
ഫോട്ടോഗ്രാഫറായ അഷുതോഷ് ഷിൻഡെ സോഷ്യൽ മീഡിയയിൽ സജീവമാണ്.ബിഗ് ബോസിലെ സഹോദരിയുടെ രസകരമായ പല വിഡിയോകളും സഹോദരനാണ് ആരാധകർക്കായി പങ്കുവെച്ചിരുന്നത്.
Post Your Comments