Mollywood

ആദിയുടെ വിജയത്തിന് കാരണം പ്രണവ് മാത്രമല്ല മറ്റൊന്ന്

ലാലേട്ടന്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 26. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ ചിത്രം ആദി എത്തുന്ന ദിവസം. പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷയും വെറുതേ ആയില്ല. ആരാധകര്‍ ആഗ്രഹിച്ചിരുന്നതിനേക്കാളും കൂടുതല്‍ ആഘോഷം പ്രണവിനും കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ സമാധാനിക്കുന്നു. മോഹന്‍ലാലിനെയും പ്രണവിനെയും വെച്ച് സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ഡയലോഗുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല പ്രണവിനെ ഒഴിച്ചാല്‍ ആദിയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്ന മറ്റു ചില ഘടകങ്ങളും സിനിമയില്‍ ഉണ്ട്.

ജിത്തു ജോസഫ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. സംവിധായകന്‍ എന്ന നിലയില്‍ ജിത്തു ജോസഫിന്റെ ഹിസ്റ്ററിയില്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രമേയുള്ളു. മോഹന്‍ലാലിനെ കേന്ദ്ര കഥപാത്രമാക്കിയുള്ള ദൃശ്യം, പൃഥ്വി രാജ് മൂവി മെമ്മറീസ്, പ്രേക്ഷകരെ ചിരിപ്പിച്ച ദീലീപ് ചിത്രം മൈ ബോസ് എന്നിവ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.

പുലി മുരുകനില്‍ ലാലേട്ടന്റെ പ്രതിനായകനായി എത്തിയ ഡാഡി ഗിരിജ എന്ന ജഗപതി ബാബുവാണ് ആദിയിലെ ഹൈലൈറ്റ്. അച്ഛനും മകനും പ്രതിനായകന്‍ ഒന്നു തന്നെയാണ്. ജഗപതി ബാബുവിന്റെ പുലിമുരുകനു ശേഷമുള്ള രണ്ടാമത്തെ മലയാള ചിത്രമാണ് ആദി.

പ്രേമം സിനിമയില്‍ ചിരിപ്പിച്ച താരങ്ങളാണ് കൃഷ്ണ ശങ്കര്‍, സിജു വിന്‍സണ്‍, ഷറഫുദ്ദീന്‍. ഇവരും ആദിയില്‍ എത്തുന്നുണ്ട്. സ്വഭാവിക കോമഡിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ മിടുക്കരാണ്. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് ആദിയില്‍ ചിരി വെടിക്കെട്ടിനുള്ള മരുന്നിട്ടിരിക്കുകയാണ്.

ആദി സനിമയില്‍ ഒരു പക്ഷെ പ്രേക്ഷകര്‍ ഒരുപാട് കാത്തിരുന്നത് പ്രണവിന്റെ ഫ്രീ റണ്ണിങ്ങാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇതിനു ആവശ്യമായ പരിശീലനങ്ങള്‍ പ്രണവ് നടത്തിയിരുന്നു. ഇത് മാധ്യമങ്ങളിലു മറ്റു വാര്‍ത്തയായിരുന്നു. പ്രണവിന്റെ പ്രകടനം ആദിയിലെ മറ്റൊരു ഹൈലൈറ്റാണ്.

shortlink

Related Articles

Post Your Comments


Back to top button