
പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി ( 83 )അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം. 2014ല്‍ രാജ്യം പത്മശ്രീ നല്കി സുപ്രിയയെ ആദരിച്ചു. ബംഗാളിലെ പരമോന്നത പുരസ്കാരമായ ബംഗാ വിഭൂഷണ്‍, ടൈംസിന്റെ ബിഎഫ്ജെഎ പുരസ്കാരം എന്നിവയും സുപ്രിയയെ തേടിയെത്തി.
ഏഴാം വയസില്‍ നാടകത്തിലൂടെയായിരുന്നു അഭിനയഅരങ്ങേറ്റം. 1935ല്‍ ബര്‍മ്മയിലായിരുന്നു സുപ്രിയയുടെ ജനനം. ബസുപരിവാര് എന്ന ചിത്രത്തിലൂടെ ഉത്തംകുമാറിനൊപ്പമായിരുന്നു നായികയായി സിനിമാ പ്രവേശനം.
Post Your Comments