
ലക്നൗ: നീണ്ട നാളത്തെ കാത്തിരിപ്പിനും വിവാദത്തിനും ഒടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് പ്രദര്‍ശിപ്പിച്ച ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ തിയേറ്ററിന് നേരെ കര്‍ണിസേനയുടെ ആക്രമണം. ചിത്രം തിയേറ്ററിലെത്തിയാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന രജ്പുത് വിഭാഗക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷാ സംവിധാനം മിക്ക തിയേറ്ററിലും ഏര്‍പ്പെടുത്തിയിരുന്നു. അഡ്വാന്‍സ് ബുക്കിംഗിന് വേണ്ടി തുറന്ന സമയത്താണ് ഉത്തര്‍പ്രദേശിലെ തിയേറ്ററിന് നേരെ പ്രതിഷേധക്കാര്‍ എത്തി ആക്രമണം നടത്തിയത്.
ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് താരത്തിന്റെ തിയേറ്ററിന് നേരെയുള്ള ആക്രമണവും. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ അജയ് ദേവ്ഗണ് തയ്യാറായില്ല. ഈയിടെയാണ് അജയ് ഉത്തര്‍പ്രദേശില്‍ നാല് തിയേറ്ററുകള്‍ തുടങ്ങിയത്. കര്‍ണി സേനയുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ടിക്കറ്റ് കൗണ്ടര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്ററുടമകളെ കാണണമെന്ന് കര്‍ണിസേനക്കാര്‍ ഭീഷണി മുഴക്കിയെന്ന് തിയേറ്റര്‍ മാനേജര്‍ പറഞ്ഞു.
Post Your Comments