ഒരു മാറ്റവും വരുത്താതെ ‘പത്മാവത്’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പൊതുപ്രദര്‍ശനത്തിന് അനുയോജ്യമല്ലാത്ത യാതൊന്നും സിനിമയിലില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. വൈകാതെ തന്നെ ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുമെന്നും മൊബാഷിര്‍ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയാണു ‘പത്മാവതി’ലെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലും ചിത്രം ഒട്ടേറെ സെന്‍സറിങ്ങിനു വിധേയകമാകുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.
അതിനിടെയാണ് അപ്രതീക്ഷിത നീക്കം. ‘യു’ സര്‍ട്ടിഫിക്കറ്റോടെയായിരിക്കും ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുക. പൊതുജന പ്രദര്‍ശനത്തിന് ചേര്‍ന്നതെന്നാണ് ‘യു’ സര്‍ട്ടിഫിക്കേഷന്‍ അര്‍ഥമാക്കുന്നത്. പാക്കിസ്ഥാനിലെ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്സ് ചെയര്‍മാന്‍ മൊബാഷിര്‍ ഹസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലെ ചരിത്ര വിദഗ്ധനായ പ്രഫ. വഖാര്‍ അലി ഷായെയും ചിത്രത്തിന്റെ ചരിത്രപരമായ കാര്യങ്ങള്‍ വിലയിരുത്താനായി സെന്‍സര്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു. കലയുടെയും ആശയാവിഷ്കാരത്തിന്റെയും ആരോഗ്യകരമായ വിനോദ ഉപാധികളുടെയും കാര്യത്തില്‍ സിബിഎഫ്സി പക്ഷപാതം കാണിക്കില്ലെന്നും മൊബാഷിര്‍ ട്വീറ്റു ചെയ്തു.
Post Your Comments