
തലക്കനം ലവലേശം ഇല്ലാത്ത സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ വിജയ് സേതുപതി. തമിഴകത്ത് വിജയ് സേതുപതി സിനിമകള്‍ കൊണ്ട് പുതിയ ചരിത്രമെഴുതുമ്പോഴും താരജാഡകള്‍ ഇല്ലതെ കോളിവുഡിന്റെ ഇതിഹാസ നായകന്‍ വിജയ് സേതുപതി തന്റെ പുതിയ ചിത്രമായ ഒരു നല്ല നാള്‍ പാര്‍ത്തു സൊല്‍റേന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകന്റെ ആവശ്യപ്രകാരം നിലത്തിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചു. വിജയ് സേതുപതിയോട് നിലത്തിരുന്ന് സംസാരിയ്ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നതായി പ്രമോഷന്‍ അവതാരിക വ്യക്തമാക്കി, ഇത് കേട്ടയുടന്‍ വിജയ് സേതുപതി നിലത്തിരുന്നു സിനിമയുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചു. തമിഴിലെ താരമൂല്യമുള്ള ഒരു നടന്റെ ഇത്തരം പ്രവൃത്തി ഓരോ ആരാധകരെയും അത്ഭുതപ്പെടുത്തി, വിജയ് സേതുപതി ഒരു അപൂര്‍വ്വ പ്രതിഭാസം തന്നെയെന്നു ഇവര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments