Latest NewsTollywood

നികുതി വെട്ടിപ്പിൽ മറ്റൊരു താരം കൂടി പിടിയില്‍

ബംഗളൂരു : കാറിന്റെ നികുതി വെട്ടിപ്പിലൂടെ പിടിയിലായ സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പിന്നാലെ പോലീസ് കുരുക്കില്‍ മറ്റൊരു നടന്‍ കൂടി.കന്നഡ താരം ദര്‍ശനാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കാന്‍ ശ്രമം നടത്തിയത്. ആറ് കോടി രൂപ വിലവരുന്ന ലംബോര്‍ഗനി അവന്റെദര്‍ എസ് റോഡ്സ്റ്റര്‍ എന്ന വാഹനമാണ് ഈ താരം പുതിയതായി രജിസ്റ്റര്‍ ചെയ്തത്.

ഇയാള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ വാഹന രജിസ്ട്രേഷന്‍ വിഭാഗം അന്വേഷണം തുടങ്ങി. ദര്‍ശന്റെ ലംബോര്‍ഗിനി കര്‍ണാടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വാഹനവിലയുടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്‍ തുകയാണ് ദര്‍ശന്‍ ലാഭം നേടിയത്.

നികുതി വെട്ടിച്ച്‌ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തില്‍ കര്‍ണാടകവും നടപടി ശക്തമാക്കിയിരിക്കുകയാണ്. ദര്‍ശന്റെ കാര്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കി.

shortlink

Related Articles

Post Your Comments


Back to top button