ന്യൂഡൽഹി: ബോളിവുഡ് ചിത്രം പദ്മാവതിന് ഏർപ്പെടുത്തിയ വിലക്കു നീക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീംകോടതിയിൽ. സിനിമയ്ക്കു രാജ്യവ്യപകമായി പ്രദർശനാനുമതി നൽകിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളുടെ ഇടക്കാല ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര , ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇന്ന് പരിഗണിക്കും.
സിനിമോട്ടോഗ്രാഫ് നിയമത്തിൽ ആറാമത്ത വകുപ്പ് വിവാദ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്താൻ അധികാരം നൽകുന്നുണ്ടെന്നാണ് സംസ്ഥാനങ്ങളുടെ വാദം. എന്നാൽ, കേസിൽ അടിയന്തര ഹർജി പരിഗണിക്കുന്നതിനെ പദ്മാവതിന്റെ നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ എതിർത്തിരുന്നു. ഇക്കാര്യത്തിലാണ് ഇന്നു വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.
Post Your Comments