ലോകമെമ്പാടുമുള്ള മഹത് വ്യക്തികളോട് ഗൂഗിൾ ആദരവ് സൂചിപ്പിക്കുന്നത് അവരുടെ ചിത്രങ്ങളടങ്ങിയ ഗൂഗിള്‍ ഡൂഡില്‍ കൊണ്ടാണ് .അതേപോലെ ലോകപ്രശസ്തനായ റഷ്യന്‍ ചലച്ചിത്ര സംവിധായകനും, മൊണ്ടാഷ് തിയറിയുടെ പിതാവുമായിരുന്ന സെര്‍ജി ഐസന്‍സ്റ്റീന്റെ 120മത് ജന്മദിനവും ഗൂഗിൾ ആഘോഷിച്ചു.
സ്ട്രൈക്ക്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ഒക്ടോബര്‍ തുടങ്ങിയ നിശ്ശബ്ദ ചലച്ചിത്രങ്ങളിലൂടെയാണ് ഐസന്‍സ്റ്റീന്‍ പ്രശസ്തനായത്. സെര്‍ജി മിഖായിലോവിച്ച് ഐസന്‍സ്റ്റീന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്.
905-ലെ വിപ്ലവത്തില്‍ സെര്‍ജി ഐസന്‍സ്റ്റീന്‍ ഒരുക്കിയ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായിരുന്നു. ഈ ചിത്രം സെര്‍ജി ഐസന്‍സ്റ്റീന്റെ മൊണ്ടാഷ് തിയറിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ചലച്ചിത്ര മേഖലയില്‍ വിപ്ലവമായിരുന്നു സെര്‍ജി ഐസന്‍സ്റ്റീന്റെ മൊണ്ടാഷ് തിയറി. ആധുനിക സിനിമയിലും സ്വീകരിച്ചുപ്പോകുന്ന മൊണ്ടാഷ് തിയറി ലോകത്തിന് മുന്പില് അവതരിക്കപ്പെട്ടത് ഈ റഷ്യന്‍ സംവിധായകനിലൂടെയായിരുന്നു.
Post Your Comments