
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ മാതൃകയാകുന്ന കുടുംബം ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ളതാണ്.വീട്ടിലെ ജോലിക്കാരന്റെ വിവാഹത്തിന് കുടംബ സമേതം എത്തിയതാണ് ആരെയും അമ്പരപ്പിക്കുന്നത്.വിവാഹത്തിന് എത്തിയത് മാത്രമല്ല ചടങ്ങിന് എല്ലാ സഹായങ്ങളും താര കുടുംബം നൽകി.ഈ വിവാഹത്തിന്റെ വിഡിയോകളും ഫോട്ടോകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുട നീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.
Post Your Comments