
ചെന്നൈ : തമിഴ് നടൻ ജഗന്റെ വണ്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്ത്.ജഗൻ കാർ ഓടിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ജഗൻ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ ,ഞാൻ തനിയെ വണ്ടി ഓടിക്കാറില്ല ഇപ്പോഴും എനിക്കൊപ്പം ഒരു ഡ്രൈവർ ഉണ്ടായിരിക്കും.സംഭവം നടക്കുന്ന സമയം ഡ്രൈവറും ഞാനും ഡ്രൈവറിന്റെ കൂട്ടുകാരനും കാറിൽ ഉണ്ടായിരുന്നു.വന്ദവാസിയിൽ നിന്ന് 7:30 ഓടെയാണ് ഞങ്ങൾ ഹൈവേയിലേക്ക് വരുന്നത്.എന്നെ കാറിലിരുത്തി അവർ റസ്റ്റ് റൂമിലേക്ക് പോയി.ആ സമയത്താണ് എന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുന്നത്.അയാളെ ഉടൻ ആംബുലൻസ് വിളിച്ചു ഞാൻ ആശുപത്രിയിൽ എത്തിച്ചു.പിന്നീടാണ് അയാൾ മരിച്ചെന്ന് അറിഞ്ഞത്.പിന്നീട് എല്ലാ കുറ്റവും എന്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.
സൂര്യയുടെ അയൻ ധനുഷിന്റെ അനേഗൻ, കാർത്തിയുടെ പയ്യ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ജഗൻ അഭിനയിച്ചിട്ടുണ്ട്.
Post Your Comments