CinemaMollywoodNEWSUncategorized

ലാലേട്ടൻ ചെയ്ത പോലെ ചെയ്യാന്‍ ഏഴ് ജന്മമെടുത്താലും സാധ്യമല്ല

യുവനിരയിലെ പ്രമുഖനായ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ആട് തോമ ലുക്കിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് പുതിയ ചിത്രത്തില്‍ രൂപേഷിന്റെ രംഗപ്രവേശം. നവാഗതനായ പ്രവീണ്‍നാരായണന്‍ സംവിധാനം ചെയ്യുന്ന ‘അങ്കരാജ്യത്തിലെ ജിമ്മന്മാര്‍’എന്ന ചിത്രത്തിലാണ് രൂപേഷ് ആട് തോമ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ യുട്യൂബില്‍ വന്‍ ഹിറ്റായതോടെ ആട് തോമയെക്കുറിച്ചും സ്ഫടികത്തെക്കുറിച്ചും രൂപേഷ് പീതാംബരന്‍ തന്‍റെ പ്രേക്ഷകരോട് പങ്കുവച്ചു.

“സ്‌ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം.”- രൂപേഷ് യുട്യൂബ് കമന്‍റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button