Latest NewsMollywood

എല്ലാ പുരുഷന്മാരും മോശക്കാരല്ല, പെൺകുട്ടികൾക്കെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ളതാണ് എനിക്കും സംഭവിച്ചത്; സംഭവിച്ചതിനെക്കുറിച്ച് മൈഥിലിയുടെ തുറന്നു പറച്ചിൽ

ടുത്തിടെ സ്വന്തം ജീവിതത്തിൽ ദുരന്തങ്ങൾ നേരിട്ട ഒരു താരമാണ് മൈഥിലി.ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്. താന്‍ വളരെ ഹാപ്പിയാണ്. വേറെ വഴിയില്ല. എന്തുസംഭവിക്കുന്നോ അതിനെ നേരിട്ടേ മതിയാവൂ. അവസാനം വരെ പോയേ പറ്റൂ. കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ല. കുറച്ചു കൂടി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും നടി മൈഥിലി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചിൽ നടത്തിയത്.

ആദ്യ ചിത്രം പാലേരി മാണിക്യം മുതല്‍ നല്ല അനുഭവങ്ങളാണ് സിനിമയില്‍ ഉണ്ടായിട്ടുള്ളത്. ചൂഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ല. ഞാന്‍ എല്ലാവരുമായും സ്നേഹമായി പോകാന്‍ ആഗ്രഹിക്കുന്ന ആളാണ്. സിനിമക്ക് പുറത്താണ് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയിട്ടുള്ളത്. അത് എന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി പറയുന്നു.

ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യത ഉള്ളതാണ്. നമ്മുടെ നിയമങ്ങള്‍ക്ക് പോലും പരിമിതിയുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ആളുണ്ടാകും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ഞാനങ്ങനെയാണ്. ശരിക്കും പണി കിട്ടക്കഴിഞ്ഞിട്ടേ തിരിച്ചറിയൂ. പക്ഷേ നമ്മള്‍ക്ക് മുന്നോട്ട് പോയേ മതിയാകൂ എന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button