കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്തിരുന്ന പേരുകളാണ് സൂപ്പര്‍ താരം പ്രഭാസിന്റെയും, തെന്നിന്ത്യന്‍ നായിക അനുഷ്കയുടെയും. അങ്ങനെയൊരു വാര്‍ത്തയില്‍ വാസ്തവമില്ലെന്നു പ്രഭാസ് വ്യക്തമാക്കിയതോടെ അനുഷ്കയും തന്റെ വിവാഹ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ്.
അനുയോജ്യനായ വരനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുന്നതിനു മുന്‍പേ എല്ലാവരെയും അറിയിക്കുമെന്നും അനുഷ്ക പറയുന്നു. വിവാഹിതയാകുന്നതിനു കുടുംബത്തില്‍ നിന്ന് സമ്മര്‍ദ്ദമില്ലെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയായിരുന്നു വിവാഹ കാര്യങ്ങളെക്കുറിച്ചു അനുഷ്ക പ്രതികരിച്ചത്.
Post Your Comments