ബോളിവുഡിൽ നിരന്തരം വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രമായ പദ്മാവതിയ്ക്കെതിരെ പുതിയ നീക്കങ്ങൾ.സെൻസർ ബോർഡ് പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ ‘ഗൂമര്‍’ എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തിയുള്ള വീഡിയോ പുറത്തിറങ്ങി.
ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.ജനുവരി 25ന് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ചിത്ത്രതിന് നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
Post Your Comments