BollywoodLatest NewsMollywood

കാല്‍നൂറ്റാണ്ടിന് ശേഷം സംഗീത കുലപതി മലയാളത്തിലേക്ക്

യോദ്ധ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ത്യയുടെ സ്വകര്യ അഹങ്കാരമായ സംഗീത കുലപതി എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നു.ബ്ലെസിയുടെ ആടുജീവിതത്തിലൂടെയാണ് മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റഹ്മാന്‍ ഈണമിടുന്ന രണ്ട് പാട്ടുകളുണ്ടാകും. കഴിഞ്ഞ ദിവസം ദുബായില്‍ എ.ആര്‍.റഹ്മാനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായി റഹ്മാന്റെ അരങ്ങേറ്റം. എന്നാല്‍ പിന്നീടദ്ദേഹത്തെ മലയാളികള്‍ക്ക് ലഭിച്ചില്ല.ആടുജീവിതത്തിന്റെ ശബ്ദ മിശ്രണം നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്.അടുത്തമാസം റെക്കോർഡിങ് ആരംഭിക്കും

shortlink

Related Articles

Post Your Comments


Back to top button