ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയെ പരിഹസിച്ച തമിഴ് ടെലിവിഷന്‍ ചാനല്‍ അവതാരകർക്കെതിരെ ആരാധകരും താരങ്ങളും രംഗത്ത്. സണ്‍ മ്യൂസിക്കിലെ ലൈവ് പരിപാടിക്കിടെയാണ് അവതാരകര്‍ താരത്തിനെ കുള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചത്.സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്.
സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ബിഗ് ബി ഒപ്പം അഭിനയിക്കണമെങ്കില്‍ സൂര്യ മിനിമം ഒരു സ്റ്റൂള് ഉപയോഗിക്കണം.ഇനി അനുഷ്ക നായികയായാല്‍ സൂര്യക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നും അവതാരകര്‍ പറഞ്ഞു.
അതേസമയം തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ചാനലിനെതിരെ സൂര്യ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. തമിഴകത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ചാനല്‍ പരാമര്‍ശം കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍.നടൻ വിശാൽ സംവിധായകൻ വിഘ്നേശ് ശിവൻ ,എസ് ആർ പ്രഭു എന്നിവർ സംഭവത്തിനെതിരെ രംഗത്തെത്തി.ഈ പരിപാടി ചാനലിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments