ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം ‘പത്മാവതി’നെതിരെ വീണ്ടും ഭീഷണി. സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും ചിത്രം സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് കര്‍ണിസേനയുടെ ഭീഷണി. പത്മാവത് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ബിഹാറിലെ മുസഫര്‍പുരില്‍ സിനിമാ തീയറ്ററിന് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഈ മാസം 25നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
എല്ലാ സാമൂഹിക സംഘടനകളും ചിത്രം നിരോധിക്കാന്‍ ആവശ്യപ്പെടണമെന്നു രജ്പുത് കര്‍ണിസേന മേധാവി ലോകേന്ദ്ര സിങ് കല്‍വി ഉജ്ജയിനില്‍ ആവശ്യപ്പെട്ടു. സിനിമാ തീയറ്ററുകള്‍ക്കു മുന്നില്‍ കര്‍ഫ്യുവിനു സമാന അവസ്ഥയുണ്ടാകണം. രാജ്യത്തെ സാമൂഹികഘടനയെ സിനിമയുടെ റിലീസ് അസ്വസ്ഥമാക്കുമെന്നും രാജ്യവ്യാപകമായി ചിത്രം നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും കല്‍വി ആവശ്യപ്പെട്ടു.
രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവയാണു ചിത്രം നിരോധിച്ച സംസ്ഥാനങ്ങള്‍. വിലക്ക് സ്റ്റേ ചെയ്തു സുപ്രീം കോടതി ഉത്തരവിട്ടതു തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്നു ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു. ഉത്തരവ് അനുസരിക്കും. എന്നാല്‍, അപ്പീല്‍ സാധ്യത പരിശോധിക്കുമെന്നും അനില്‍ വിജ് അറിയിച്ചു.
പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി
കോടതി ഉത്തരവ് പഠിച്ചശേഷം തീരുമാനം എടുക്കുമെന്നു രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. കോടതി ഉത്തരവിനെ ബഹുമാനിക്കുന്നു, അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇതു തങ്ങളുടെ അവസാന മുന്നറിയിപ്പാണെന്നാണു ഛത്തീസ്ഗഢിലെ രജപുത്ര സമുദായത്തിന്റെ ഒരു പ്രവര്ത്തകന് പറഞ്ഞു. റാണി പത്മാവതിയുടെ ഔന്നത്യം കുറയ്ക്കുന്ന ഒന്നും ഞങ്ങള്‍ അനുവദിക്കില്ല. പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളെല്ലാം അഗ്നിക്കിരയാക്കുമെന്നും ഇവര്‍ ഭീഷണിയുയര്‍ത്തി.
Post Your Comments