മലയാളത്തില്‍ നിരവധി എവര്‍ഗ്രീന്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന് അന്തിക്കാട്- മോഹന്‍ലാല്‍ ടീം. തുടര്‍ച്ചയായി മോഹന്‍ലാല്‍ സിനികള്‍ ചെയ്തതിനു ശേഷം സത്യന് അന്തിക്കാട് ജയറാമിനെ നായകനാക്കി വിജയം കൊയ്ത ചിത്രമായിരുന്നു രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ‘മഴവില്‍ക്കാവടി’. എന്നാല്‍ ചിത്രീകരണത്തിന്റെ പല സന്ദര്‍ഭങ്ങളിലും ജയറാമിന്റെ അഭിനയം സത്യന് അന്തിക്കാടിന് തൃപ്തികരമായി തോന്നിയില്ല. ഒടുവില്‍ കാര്യം മനസിലാക്കിയ ജയറാം സത്യന് അന്തിക്കാടിനോട് വളരെ ചുരുങ്ങിയ വാക്കില്‍ ഇങ്ങനെ പറഞ്ഞു, “സാര്‍ ഞാന്‍ മോഹന്‍ലാല്‍ അല്ല”.
സത്യന് അന്തിക്കാടിനൊപ്പം ജയറാം ആദ്യമായി വര്‍ക്ക് ചെയ്ത ചിത്രം ‘പൊന്മുട്ടയിടുന്ന താറാവ്’ ആയിരുന്നെങ്കിലും നായകനായി ആദ്യമായി അഭിനയിച്ചത് ‘മഴവില്‍ക്കാവടി’യിലായിരുന്നു. ‘മഴവില്‍ക്കാവടി’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് വിജയം നേടുകയും ചിത്രത്തിലെ വേലായുധന് കുട്ടി എന്ന കഥാപാത്രത്തെ ജയറാം സ്വഭാവികമായ അഭിനയ ശൈലിയോടെ മനോഹരമാക്കുകയും ചെയ്തിരുന്നു.
Post Your Comments