മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനും, സോണിയയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ ബേബിച്ചായന് വെറുതെ സംശയിച്ചതാണ്, ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ആരും മറക്കാനിടയില്ലാത്ത രണ്ടു കഥാപാത്രങ്ങളാണ് ക്രിസ്പിനും. സോണിയയും. സൗബിന് ഷാഹിര്‍ ക്രിസ്പിനായപ്പോള് സോണിയയുടെ വേഷം അഭിനയിച്ചത് ലിജോ മോള് ആണ്. സിനിമയിലെ ഇവര്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തെ സോണിയയുടെ അപ്പന് ബേബിച്ചായന് മാറ്റൊരു തരത്തില്‍ നോക്കികാണുകയും അത് അദ്ദേഹം ക്രിസ്പിനോട് പറയുകയും ചെയ്യുന്നുമുണ്ട്, മറുപടിയായി ക്രിസ്പിന് പറയുന്ന സംഭാഷണത്തില്‍ നിന്നുമാണ് നമുക്ക് പോലും അവരുടേത് മനോഹരമായ സൗഹൃദ സ്നേഹമായിരുന്നുവെന്നത് മനസിലാകുന്നത്,
എന്നാല്‍ സ്ട്രീറ്റ് ലൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലെത്തിയപ്പോള്‍ സ്ഥിതി മറിച്ചാണ്. പുതിയ ചിത്രമായ സ്ട്രീറ്റ് ലൈറ്റില്‍ ലിജോ മോള് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിറകെ നടക്കുക എന്നതാണ് സൗബിന്റെ പ്രധാന ജോലി.ഷംദത്ത് സൈനുദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
Post Your Comments